തന്നെ കയറിപ്പിടിച്ചത് ഇവൻ‌ തന്നെ; മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടറെ ആക്രമിച്ചത്  കുറവൻകോണത്ത് വീട്ടിൽ കയറിയയാൾ തന്നെ; പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു


തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു.

കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് (40) തന്നെയാണ് ഈ കേസിലെയും പ്രതി. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു.

പേരൂർക്കട പോലീസ് സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞത്.

മ്യൂസിയം കേസിൽ സന്തോഷിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ പിഎസിന്‍റെ ഡ്രൈവറായ സന്തോഷിനെ ചൊവ്വാഴ്ച രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാൽ പോലീസ് തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു.

അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പുറത്താക്കാൻ മന്ത്രി നിർദേശം നൽകി. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്.

ജലഅതോറിറ്റിയുടെ ഇന്നോവ കാറിലാണ് സംഭവ ദിവസം സന്തോഷ് സഞ്ചരിച്ചത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.

Related posts

Leave a Comment