സംഗീതത്തിനു മുന്‍പില്‍ ശത്രുക്കള്‍പ്പോലും ഒന്നാകും! മേഘാലയ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും റോക്ക് മ്യൂസിക്ക് ജനശ്രദ്ധ പിടിച്ചുപറ്റുന്നു!

djhഭരണപക്ഷവും പ്രതിപക്ഷവുമൊക്കെ സഭയുടെ അകത്ത്. പുറത്ത് രാഷ്രീയം മാറ്റി വെച്ച് വ്യത്യസ്തരാവുകയാണ് മേഘാലയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. എല്ലാ രാഷ്ട്രീയഭിന്നതകളും മറന്ന് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിലായിരുന്നു റോക്ക് മ്യൂസിക്ക് അരങ്ങേറിയത്. മേഘാലയ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഉഗ്രന്‍ റോക്ക് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

വധുവിന്റെ പിതാവും മേഘാലയ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മ, പ്രതിപക്ഷ നേതാവ് ഡോ. ദൊങ്കുപാര്‍ റോയ്, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് പോള്‍ ലിങ്‌തോ എന്നിവര്‍ ചേര്‍ന്നാണ് സദസിനെ ഹരം കൊള്ളിച്ചത്. ബീറ്റില്‍സ് സംഗീത ബാന്റിന്റെ ‘ഓള്‍ മൈ ലവിങ്’ എന്ന ക്ലാസിക് ഗാനമാണ് മുഖ്യമന്ത്രിയും കൂട്ടരും ചേര്‍ന്ന് പാടിയത്.

ഇന്ത്യയിലെ റോക് സോങ്ങിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഷില്ലോങ്ങിലെ പേരുകേട്ട പാട്ടുകാരനും കൂടിയാണ് മുഖ്യമന്ത്രി സാങ്മ. കോളജ് സംഗീത ബാന്റിലെ അംഗമായിരുന്ന ഇദ്ദേഹം 2015ല്‍ മേഘാലയ നിയമസഭ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസവും പാടിയിരുന്നു. പ്രതിപക്ഷ നേതാവ് ലിങ്‌ദോ, കവിയും അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളയാളുമാണ്.

മാധ്യമപ്രവര്‍ത്തകനായ ശന്തനു സൈകിയ ആണ ഇവരുടെ ഗാനാലാപനത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റോക്ക് സംഗീതരംഗത്ത് വലിയ അനുഭവം ഒന്നുമില്ലെങ്കിലും ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഈ രാഷ്ട്രീയ റോക്ക് ഗാനത്തിന് കഴിഞ്ഞു.

നിയമസഭയ്ക്കകത്ത് നിലനിന്നിരുന്ന വഴക്കുകളും തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം മാറ്റി വച്ച് സംഗീത സദസ്സില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുന്ന കാഴ്ചയാണ് ഏവര്‍ക്കും കാണാന്‍ സാധിച്ചത്. നൃത്തം ചെയ്തവരില്‍ ഏറെ തിളങ്ങിയത് മേഘാലയ കാബിനറ്റ് മന്ത്രി പ്രിസ്‌റ്റോണ്‍ ടിന്‍സോങ് ആണെന്നാണ് സൈബര്‍ ലോകത്തിന്റെ അഭിപ്രായം.

Related posts