കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയില്‍ എത്തിക്കും. താനെ സ്വദേശി സണ്ണി ഭോല യാദവ് (27), യുപി രാംപൂര്‍ ഖുഷിനഗര്‍ സ്വദേശി ശ്യാം ബരന്‍വാള്‍ (32) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് മൂന്ന് ഫോണുകളാണ് കണ്ടെത്തിയിട്ടുള്ളത്.
കൊച്ചിയിലെത്തിക്കുന്ന ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സംഘത്തിലെ അറസ്റ്റിലായ ഡല്‍ഹി സ്വദേശികളായ വസീം അഹമ്മദ് (32), ആതിക് ഉര് റഹ്മാന് (38) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷക സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈയ് മോഷണസംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. കൂടുതല്‍ വ്യക്ത വരുത്താനായി അറസ്റ്റിലായ നാലു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ നാല് പേര് കൂടിയാണ് പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.39 മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. അറസ്റ്റിലായവരില്‍നിന്ന് 23 ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് കൊച്ചിയില്‍നിന്ന് തന്നെ മോഷണം പോയതാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.