ഡ്രെസ്ഡൻ: ഡ്രെസ്ഡനിലെ സ്റ്റേറ്റ് മ്യൂസിയത്തിൽ നിന്ന് അമൂല്യ രത്നങ്ങൾ അടക്കം ചരിത്ര പ്രാധാന്യമുള്ള ആഭരണങ്ങൾ മോഷണം പോയതു സംബന്ധിച്ച അന്വേഷണം വഴിമുട്ടി. ഈ സാഹചര്യത്തിൽ, സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നതിനോ, മോഷണ മുതൽ വീണ്ടെടുക്കുന്നതിനോ സഹായകമായ എന്തെങ്കിലും വിവരം നൽകാൻ സാധിക്കുന്നവർക്ക് അര മില്യൻ യൂറോ ഇനാം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച നടന്ന മോഷണം സംബന്ധിച്ച് കിഴക്കൻ ജർമനിയിലാകമാനം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രശസ്തമായ 49 കാരറ്റ് ഡ്രെസ്ഡൻ വൈറ്റ് രത്നം അടക്കമാണ് മോഷണം പോയിരിക്കുന്നത്.
മോഷ്ടാക്കൾ തുടക്കത്തിൽ രക്ഷപെട്ട ശേഷം കത്തിച്ച നിലയിൽ ഉപേക്ഷിച്ച കാർ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ