വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ളും യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റും ന​ൽ​കു​ന്ന ഐ​എ​സ്ആ​ർ​ഒ​യു​ടെ അ​ത്യാ​ധു​നി​ക ആ​ശ​യ​വി​നി​മ​യ ഉ​പ​ഗ്ര​ഹം: മ​സ്കി​ന്‍റെ റോ​ക്ക​റ്റി​ൽ ‘ജി​സാ​റ്റ് 20’ വി​ക്ഷേ​പ​ണം വി​ജ​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ ഐ​എ​സ്ആ​ർ​ഒ വി​ക​സി​പ്പി​ച്ച ജി​സാ​റ്റ്- 20 വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ വി​ക്ഷേ​പ​ണം വി​ജ​യം.

അ​മേ​രി​ക്ക​ന്‍ ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഇ​ലോ​ണ്‍ മ​സ്‌​കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ക​മ്പ​നി​യാ​യ സ്പേ​സ് എ​ക്‌​സി​ന്‍റെ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ജി​സാ​റ്റ് 20 വി​ക്ഷേ​പി​ച്ച​ത്. ഫ്‌​ളോ​റി​ഡ​യി​ലെ കേ​പ് ക​നാ​വ​റ​ലി​ലു​ള്ള സ്‌​പേ​സ് കോം​പ്ല​ക്‌​സ് 40 ൽ ​നി​ന്ന് ഇ​ന്നു പു​ല​ർ​ച്ചെ 12.01നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.

12.36ഓ​ടെ മി​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി. വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ളും യാ​ത്രാ​വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റും ന​ൽ​കു​ന്ന ഐ​എ​സ്ആ​ർ​ഒ​യു​ടെ അ​ത്യാ​ധു​നി​ക ആ​ശ​യ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​ണ് ജി​സാ​റ്റ് 20. ഇ​ന്ത്യ​ൻ മേ​ഖ​ല​യി​ലു​ട​നീ​ളം ബ്രോ​ഡ്‌​ബാ​ൻ​ഡ് സേ​വ​ന​ങ്ങ​ളും ഇ​ൻ-​ഫ്ലൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് കൃ​ത്രി​മ ഉ​പ​ഗ്ര​ഹം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment