ഗോണ്ട: രാജ്യത്ത് വീണ്ടും മോദി തരംഗം ആഞ്ഞടിച്ചതോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന 23 നു ജനിച്ച ഒരു കുഞ്ഞിനു നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. യുപിയിലെ ഗോണ്ടയിലാണ് സംഭവം. ‘കുട്ടി ജനിച്ചപ്പോള്‍ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു അവനു അദ്ദേഹത്തിന്റെ പേരിടാമെന്ന്.’ ന്യൂസ് ഏജന്‍സി എഎന്‍.ഐയോട് കുട്ടിയുടെ അമ്മ മേനജ് ബീഗം പറഞ്ഞു.
മോദിയെ പോലെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളായി ജീവിതത്തില്‍ മകന്‍ വളരണമെന്നാണ് ആഗ്രഹമെന്നും മേനജ് പറയുന്നു. തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് ദേശീയ ജനാധിപത്യ സഖ്യം നേടിയത്. ഇതില്‍ ബിജെപി ഒറ്റയ്ക്കു തന്നെ 303 സീറ്റുകള്‍ നേടി. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകള്‍ മാത്രമാണ് വേണ്ടത്.
Gonda: Family names their newborn son 'Narendra Modi'. Menaj Begum, mother says, "My son was born on 23 May, I called my husband who is in Dubai&he asked 'Has Narendra Modi won?' so I named my son Narendra Modi. I want my son to do good work like Modi ji&be as successful as him." pic.twitter.com/ywadXyiBLc
— ANI UP (@ANINewsUP) May 25, 2019