മു​സ് ലിം ലീ​ഗി​നെ തി​രി​ഞ്ഞു​കുത്തി ത​ട്ടം വി​വാ​ദം; പി​.എം.​എ. സ​ലാ​മി​നെ​തി​രേ നടപടി ആവശ്യപ്പെട്ട് സ​മ​സ്ത


കോ​ഴി​ക്കോ​ട്: ത​ട്ടം വി​വാ​ദം മു​സ് ലിം ലീ​ഗി​നെ തി​രി​ഞ്ഞു​കു​ത്തു​ന്നു. സി​പി​എം നേ​താ​വ് കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​യ​ര്‍​ത്തി​വി​ട്ട വി​വാ​ദം കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും മു​സ് ലിം ലീ​ഗി​ന​ക​ത്ത് വി​വാ​ദം പു​തി​യ പ്രശ്നങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​മ​സ്ത​യെ വി​മ​ര്‍​ശി​ച്ച മു​സ് ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​.എം​.എ. സ​ലാ​മി​നെ​തി​രേ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് സ​മ​സ്ത പ​രാ​തി ന​ല്‍​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ണ്‍ കി​ട്ടി​യാ​ല്‍ എ​ല്ലാ​മാ​യെ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളും ന​മ്മു​ടെ സ​മു​ദാ​യ​ത്തി​ലു​ണ്ടെ​ന്നും ഇ​വ​രു​ടെ പാ​ര്‍​ട്ടി​യോ​ടു​ള​ള്ള സ​മീ​പ​നം എ​ന്താ​ണെ​ന്ന് അ​വ​ര്‍ പ​റ​യ​ണം എ​ന്നു​മാ​യി​രു​ന്നു സ​ലാ​മി​ന്‍റെ വി​മ​ര്‍​ശ​നം.​

ത​ട്ടം വി​വാ​ദ​ത്തി​ല്‍ സ​മ​സ്ത ശക്തമായി പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രേ​യാ​യി​രു​ന്നു വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ​ലാ​മി​ന്‍റെ വി​മ​ര്‍​ശ​നം.

സ​ലാ​മിനെ ​കൂ​ടാ​തെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ന്‍ ക​ല്ലാ​യി​യെ​യും പ​രാ​തി​യി​ല്‍ പേ​രെ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്.

സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ല്‍ ഉ​ല​മ​യെ​യും ആ​ദ​ര​ണീ​യ​രാ​യ ഉ​സ്താ​ദു​മാ​രെ​യും സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ​യും പൊ​തു​വേ​ദി​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ലീ​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ള്‍ പ​രി​ഹ​സി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ക്കു​ന്ന​താ​യി സ​മ​സ്ത​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പാ​ര്‍​ട്ടി​യു​ടെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ല്‍നി​ന്ന് നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ള്‍ സു​ന്നി പ്ര​സ്ഥാ​ന രം​ഗ​ത്ത് വ​ള​രെ​യ​ധി​കം പ്ര​യാ​സം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം േര​ഖ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സ​മു​ദാ​യ​ത്തി​ന്‍റെ പൊ​തു​വാ​യ കെ​ട്ടു​റ​പ്പി​ന് എ​തി​രാ​യ സ​മീ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്ന് സ​മ​സ്ത പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍, ജം​ഇ​യ​ത്തു​ല്‍ മു​അ​ല്ലി​മീ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വാ​ക്കോ​ട് മൊ​യ്തീ​ന്‍​കു​ട്ടി ഫൈ​സി, എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, സ​മ​സ്ത എം​പ്‌​ളോ​യീ​സ് അേ​സാ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മു​ണ്ടു​പാ​റ തു​ട​ങ്ങി 21 നേ​താ​ക്ക​ളാ​ണ് പ​രാ​തി​യി​ല്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​രിനോട് സൗ​ഹൃ​ദ​ത്തോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണ് സ​മ​സ്ത സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ല്‍ ഉ​ല​മ അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്‌​റി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ മ​ട്ടാ​ഞ്ചേ​രി​യി​ല്‍ പ​റ​ഞ്ഞു.

ആ​വ​ശ്യ​ങ്ങ​ള്‍ അ​വ​രു​മാ​യി സം​സാ​രി​ക്കും. ചി​ല​പ്പോ​ള്‍ ഫോ​ണി​ല്‍ പ​റ​യും. അ​ല്ലെ​ങ്കി​ല്‍ നേ​രി​ല്‍ കാ​ണും. അ​തൊ​ക്കെ ആ​ക്ഷേ​പ​മാ​യി പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സ​ലാ​മി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ലാ​മിനെ​തി​രേ ന​ട​പ​ടി വേ​ണമെന്ന ആ​വ​ശ്യം സ​മ​സ്ത​യി​ല്‍ ശ​ക്ത​മാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ താ​ക്കീ​ത് ചെ​യ്യു​ക​യോ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. സ​ലാ​മി​ന്‍റെ നി​ല​പാ​ടി​ല്‍ മി​ക്ക നേ​താ​ക്ക​ള്‍​ക്കും അ​തൃ​പ്തി​യാ​ണു​ള്ള​ത്.

Related posts

Leave a Comment