മലപ്പുറം എടക്കരയില്‍ വൈദികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മില്ലുംപടി അമ്പലപ്പറ്റ ഷിഹാബ് പിടിയിലായി.
എടക്കര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മുണ്ട ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി വികാരി റവ. വി. ഗീവര്‍ഗീസിനെ ക്രൂരമായി മര്‍ദിച്ചത്.
ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ബൈക്കില്‍ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ വൈദികന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഉടനെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പുറത്തിറങ്ങുകയോ അന്വേഷിക്കുകയോ ചെയ്തില്ല.
സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വത്തിനും അറസ്റ്റ് വൈകുന്നതിനുമെതിരെ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു പൊടുന്നനെയുള്ള അറസ്റ്റ്.