മുക്കം (കോഴിക്കോട് ): ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് കനത്ത വെല്ലുവിളിയുയര്‍ത്തി ചെറുകിട മുസ്ലിം പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുന്നു. ലീഗിന്റെ സമ്പൂര്‍ണ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. ഇതിനായുള്ള ആദ്യ ഘട്ട ചര്‍ച്ചയും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട ചര്‍ച്ച അടുത്ത ദിവസം കോഴിക്കോട്ട് നടക്കും.
പി.ടി.എ. റഹീം എംഎല്‍എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സും മുസ്ലിം ലീഗില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇറങ്ങിപ്പോന്ന ഇന്ത്യന്‍ നാഷണല്‍ ലീഗും തമ്മില്‍ ലയിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇടതു മുന്നണിയെ പിന്തുണയ്ക്കുന്ന രണ്ട് പാര്‍ട്ടികളും ലയിച്ചാല്‍ അത് എല്‍ഡിഎഫ് പ്രവേശനത്തിനും സാധ്യമാകുമെന്ന പ്രതീക്ഷയിലാണിവർ.
ഒപ്പം തന്നെ താനൂര്‍ എംഎല്‍എ. വി. അബ്ദുറഹിമാൻ, കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്, നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എന്നിവരേയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. മന്ത്രി കെ.ടി. ജലീലിനേയും കൂട്ടായ്മയില്‍ ലക്ഷ്യമിടുന്നുണ്ടങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലന്നാണ് അറിയുന്നത്. കൂട്ടായ്മ യാഥാര്‍ഥ്യമായാല്‍ ഈ സര്‍ക്കാരില്‍ തന്നെ അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിയായി മാറാന്‍ കഴിയും.
അതുവഴി മന്ത്രിസഭാ പ്രവേശനത്തിനും സാധ്യത ഏറെയാണ്. ഇതില്‍ വി.അബ്ദുറഹ്മാനും പി.വി. അന്‍വറും കാരാട്ട് റസാഖും കോണ്ഗ്രസിന്നിന്നും, പി.ടി.എ. റഹീം, കെ.ടി. ജലീല്‍ എന്നിവര്‍ മുസ്ലിം ലീഗില്‍ നിന്നും പുറത്തുവന്നവരാണ്.
അതുവഴി രണ്ട് പാര്‍ട്ടികളിലും വലിയ സൗഹൃദവലയവും ഇവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടയായ താനൂര്‍, നിലമ്പൂര്‍, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വിജയിക്കാനായതും. എല്ലാവരും ഒത്തൊരുമിച്ച് നീങ്ങിയാല്‍ അത് ഇനിയും വലിയ നേട്ടങ്ങള്‍ക്ക് കാരണമാവുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ആദ്യഘട്ടത്തില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സും ഇന്ത്യന്‍ നാഷണല്‍ ലീഗുമാണ് ലയിക്കുക. തുടര്‍ന്ന് മറ്റുള്ളവര്‍ പാര്‍ട്ടിയിലെത്തും. ലയനത്തോട് രണ്ട് പാര്‍ട്ടികളും നേതാക്കളും യോജിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ ഇരു പാര്‍ട്ടികളുടേയും പ്രധിനിധികള്‍ പങ്കെടുത്തിരുന്നു.
കൊടിയും ചിഹ്നവും സംബന്ധിച്ച് ചര്‍ച്ചകള്‍ ഇനിയും നടക്കും. ബാബറി മസ്ജിദ് വിഷയത്തെ തുടര്‍ന്ന് 1994 ലാണ് ലീഗിന്റെഅഖിലേന്ത്യാ നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചത്.
പി.ടി.എ. റഹീം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2006 ല്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് രൂപീകരിച്ചു. 2006 ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് കൊടുവള്ളിയില്‍ അട്ടിമറി വിജയം നേടുകയും ചെയ്തു. തുടര്‍ന്ന് കുന്നമംഗലത്ത് എല്‍ഡിഎഫ് ടിക്കറ്റില്‍ രണ്ട് തവണ കൂടി എംഎല്‍എ ആയി. ലയനത്തിന് സിപിഎമ്മും ഇടതുമുന്നണിയും പച്ചക്കൊടി കാണിച്ചതായാണ് സൂചന.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കൂട്ടായ്മ യാഥാര്‍ഥ്യമാക്കി പരമാവധി സീറ്റാണ് ഇടതുമുന്നണി ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം മധ്യകേരളത്തില്‍ കെ.എം. മാണിയെ കൂടെക്കൂട്ടി സീറ്റ് വര്‍ധിപ്പിക്കാനും എല്‍ഡിഎഫ് ലക്ഷ്യമിടുന്നു. ഇതോടെ സംസ്ഥാനത്താദ്യമായി ഭരണ തുടര്‍ച്ചയും ഇടതുമുന്നണിയുടെ സ്വപ്നമാണ്. ഈ രണ്ട് ലക്ഷ്യവും യാഥാര്‍ത്ഥ്യമായാല്‍ സിപിഐ മുന്നണി വിട്ടാലും ക്ഷീണമാവില്ലെന്നും ഇടതുനേതൃത്വം കണക്കുകൂട്ടുന്നു.