കോഴിക്കോട്്: വിശ്വാസങ്ങളുടെ മേല്‍ സിപിഎം കുതിര കയറുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
അനില്‍കുമാറിന്റെ പ്രസ്താവന ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. ഉത്തരവാദപ്പെട്ട സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം എന്നു കേട്ടാല്‍ ചതുര്‍ഥിയാണ് സിപിഎമ്മിന്. മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയത് എന്ന വ്യക്തമല്ല. വഖഫിന്റെ കാര്യത്തിലൂം ശബരിമലയുടെ കാര്യത്തിലും സിപിഎം ഇതേ നിലപാടണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അനില്‍കുമാറിന്റെ പ്രസ്താവനക്കെതിരേ കാന്തപുരം വിഭാഗം സുന്നി സംഘടന രംഗത്തെത്തി. അനില്‍കുമാര്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.അനില്കുമാറിന്റെത് മുസ് ലിം വിരുദ്ധ നിലപാടാണെന്ന് മുജാഹിദ് നേതാവ് ഹുസൈന് മടവൂര്‍ വ്യക്തമാക്കി.
പുരോഗമനത്തെക്കുറിച്ചും മലപ്പുറെത്തക്കുറിച്ചും സിപിഎമ്മിനുള്ള നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി.മുജീബ്റഹ്മാന്‍ പറഞ്ഞു.