കൊച്ചി: കുട്ടികളുടെ രക്ഷകര്ത്താവാണെന്ന നിലയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് തന്റെ ഭര്‍ത്താവിന്റെ സ്വത്ത് മക്കള്‍ക്ക് വീതംവച്ചു നല്‍കാനുള്ള അധികാരമില്ലെന്നു ഹൈക്കോടതി.
വ്യക്തിനിയമ പ്രകാരവും ഖുര്‍ആന്‍, ഹദീസ് എന്നിവ പ്രകാരവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മാതാവിന് ഭര്‍ത്താവ് ഇല്ലാതാവുന്ന സാഹചര്യത്തില്‍ രക്ഷകര്ത്താവാകുന്നതിനു തടസമില്ലെങ്കിലും സുപ്രീംകോടതിയുടെ മുന്‍പുണ്ടായിരുന്ന വിധികള്‍ ഇതിന് അനുവദിക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ സ്വത്ത് വീതംവച്ച മാതാവിന്റെ നടപടി സുപ്രീംകോടതിയുടെ മുന്‍ വിധികള്‍ പ്രകാരം നിലനില്‍ക്കാത്തതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.
കോഴിക്കോട് സബ് കോടതിയുടെ വിധി ചോദ്യംചെയ്തു സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.