നാദാപുരം: കല്ലാച്ചി,നാദാപുരം ടൗണുകളിലെ വസ്ത്ര സ്ഥാപനങ്ങളിലെ ജീവനക്കാരെ കബളിപ്പിച്ച് പണവും വസ്ത്രവും കവർന്ന യുവതിക്കായി പോലീസ് അന്വേഷണം ഉൗർജിതം.
രണ്ട് ടൗണുകളിലേയും അഞ്ചോളം കടകളിലാണ് തട്ടിപ്പ് അരങ്ങേറിയത്.പർദ്ദയണിഞ്ഞ്് രണ്ട് കുട്ടികളുമായെത്തിയ യുവതി കടകളിൽനിന്ന് പതിനായിരങ്ങൾ വിലയുള്ള വസ്ത്രങ്ങൾ വാങ്ങിയശേഷം പണം ഉടൻ എത്തിക്കാമെന്ന് പറഞ്ഞ് വസ്്്ത്രങ്ങളുമായി മുങ്ങുകയായിരുന്നു.കല്ലാച്ചി കോടതി റോഡിന് മുന്നിലെ വസ്ത്ര സ്ഥാപനത്തിൽനിന്ന് നാലായിരം രുപയുടെ വസ്ത്രങ്ങളാണ് യുവതി അടിച്ചുമാറ്റിയത്.
ഇവിടെയുണ്ടായിരുന്ന സ്ത്രീയോട് പണം മറന്നgപോയെന്നും സഹോദരിയുടെ മകളുടെ വിവാഹത്തിനാണ് വസ്ത്രങ്ങളെന്നും പറഞ്ഞ യുവതി മൊബൈൽ നന്പർ നൽകി സാധനങ്ങളുമായി പോവുകയായിരുന്നു.സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെതുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു.ഇതിനുപിന്നാലെയാണ് നാദാപുരം തലശേരി റോഡിലെ മൂന്ന് സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നത്.
മൂന്ന് സ്ഥാപനങ്ങളിലും ഒരേ ദിവസം തന്നെയാണ് തട്ടിപ്പ് നത്തിയത്.
വസ്ത്രങ്ങൾ തെരഞ്ഞെടുത്തശേഷം പണം മറന്നെന്നാണ് ഇവിടെയെല്ലാം പറഞ്ഞത്.പണം തരാതെ സാധനങ്ങൾ കൊണ്ട്്ുപോകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ഷോപ്പുകളുടെ സമീപങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന യുവാക്കളുടെയും, സ്ഥാപന ഉടമകൾക്ക് നല്ല പരിചയമുള്ളവരെ ക്കുറിച്ചും യുവതി വ്യക്തമായി പറഞ്ഞതോടെ തട്ടിപ്പാണെന്ന് കരുതിയില്ലെന്ന് വ്യാപാരികൾ പറയുന്നു. എല്ലാ കടകളിൽനിന്നും പതിനായിരത്തിൽപരം രൂപയുടെ വസ്ത്രങ്ങൾ വാങ്ങിയിരുന്നു.തിടുക്കത്തിൽ കല്യാണ വീട്ടിലേക്ക് പോകുകയാണെന്നും പണം എടുക്കാൻ മറന്നതാണെന്നും അത്യാവശ്യമുള്ള അൽപ്പം വസ്ത്രങ്ങൾ വേണമെന്നും പറഞ്ഞപ്പോൾ കടക്കാർ അനുവദിക്കുകയായിരുന്നു.എല്ലാ കടകളിലും രണ്ടുവീതം മൊബൈൽ നന്പറുകളും യുവതി നൽകി. കടയുടമകൾ ഫോണിൽ വിളിച്ചുനോക്കിയപ്പോൾ റിംഗ് ചെയ്തിരുന്നു.