മലപ്പുറം: കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ച ശശി തരൂരിന്റെ ലേഖനത്തിൽ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗിന്റെ നീക്കം. ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന നിലപാടിലാണ് ലീഗ് നേതൃത്വം. വിഷയത്തിൽ പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നു മാധ്യമങ്ങളെ കാണും.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് സർക്കാരിനെ പ്രശംസിക്കുന്നത് പോലെയായി ശശി തരൂരിന്റെ ലേഖനമെന്നും ഇത് യുഡിഎഫ് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് കാരണമായെന്നും ലീഗ് വിലയിരുത്തുന്നു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ “ചെയ്ഞ്ചിംഗ് കേരള; ലംബറിംഗ് ജമ്പോ ടു എ ലൈത് ടൈഗര്‍’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.
സർക്കാർ അനുകൂല ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു: തരൂരിനെതിരേ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗ്
