ലോട്ടറിയടിക്കുക എന്നാൽ ഇതാണ് ശരിക്കും സംഭവം. ഒറ്റ ദിവസം കൊണ്ടാണ് ദ ഹട്ട് ഗ്രൂപ്പിലെ ജീവനക്കാർ ലക്ഷപ്രഭുക്കന്മാരായത്. ലണ്ടൻ സ്വദേശിയായ മാറ്റ് മൗൾഡിംഗ് എന്നയാളുടെയാണ് ഹട്ട് ഗ്രൂപ്പ്.
വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് മാറ്റ് ഈ നിലയിലെത്തിയത്. ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും വലിയ എെടി കന്പനിയാണ് ഹട്ട് ഗ്രൂപ്പ്. അതുകൊണ്ടുതന്നെ കന്പനി നല്ല നിലയിലെത്തിയപ്പോൾ മാറ്റ് ജീവനക്കാരെ മറന്നില്ല.
തന്റെ കന്പനിയുടെ 25 ശതമാനം ഷെയറാണ് ജീവനക്കാർക്ക് മാറ്റ് സൗജന്യമായി നൽകിയത്. ഹട്ട് ഗ്രൂപ്പിന്റെ ഷെയറിന് ഏകദേശം നാലു കോടിയിലേറെ മൂല്യമുണ്ട്.
ഇങ്ങനെ 100 കോടി രൂപയാണ് ജീവനക്കാർക്ക് ലഭിക്കുക. നിലവിൽ കന്പനിയിൽ 430 ജീവനക്കാരാണുള്ളത്. ഇതിൽ 10 വർഷത്തിലധികമായി കന്പനിക്കൊപ്പമുള്ള 74 ജീവനക്കാർക്ക് കോടികളാണ് ലഭിക്കുക.
രണ്ടു വർഷമായി കന്പനിയിൽ ജോലി ചെയ്യുന്ന ഡ്രൈവർക്ക് 40 ലക്ഷത്തോളം രൂപയാണ് ലഭിക്കുന്നത്. ഇതുപയോഗിച്ച് സ്വന്തമായി ഒരു കാറും വീടും വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇയാൾ.
ഒരു കോടിയോളം രൂപ തനിക്ക് ലഭിക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ഒരു മാനേജർ വെളിപ്പെടുത്തിയിട്ടുണ്ട്. കുറച്ചു പണം വിവാഹ ആവശ്യത്തിനും ബാക്കി ബാങ്കിൽ നിക്ഷേപിക്കുമെന്നും ഇദ്ദേഹം പറയുന്നു.
തന്റെ ശന്പളമായ അഞ്ചരക്കോടിയിലേറെ രൂപയും മാറ്റ് ചാരിറ്റിക്ക് വേണ്ടി നൽകിയിരിക്കുകയാണ്. സാധാരണ കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും ഇപ്പോള്‍ ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ് 48കാരനായ മാറ്റ്.