തൃശൂർ: ജലനിരപ്പ് താഴുന്ന ചാലക്കുടിപ്പുഴയിൽ മുതലയെ കണ്ടെത്തി. പരിയാരത്തിനു സമീപം കാഞ്ഞിരപ്പിള്ളിയിൽ കണ്ടെത്തിയ മുതലയെ നാട്ടുകാർ പിടികൂടി വനംവകുപ്പിനു കൈമാറി.
പുഴയുടെ അരികിലായി കിടന്നിരുന്ന മുതലയെ നാട്ടുകാർ കുരുക്കിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചു.