മു​ത്ത​ലാ​ഖ് ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ; എ​ല്ലാ ക​ണ്ണു​ക​ളും കോ​ണ്‍​ഗ്ര​സി​ലേ​ക്ക്; രാജ്യസഭയിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം പാസാക്കിയാലേ ബിൽ നിയമമാകൂ

 

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ് നി​യ​മ​വി​രു​ദ്ധ​വും മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ക്കി​യു​ള്ള മു​സ്ലിം സ്ത്രീ​ക​ളു​ടെ വൈ​വാ​ഹി​ക അ​വ​കാ​ശ സം​ര​ക്ഷ​ണ ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ. പ്ര​തി​പ​ക്ഷ​ത്തി​ന് മേ​ൽ​ക്കൈ​യു​ള്ള രാ​ജ്യ​സ​ഭ​യി​ൽ എ​ല്ലാ ക​ണ്ണു​ക​ളും കോ​ണ്‍​ഗ്ര​സി​നെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

രാ​ജ്യ​സ​ഭ​യി​ൽ കൂ​ടി പാ​സാ​ക്കാ​നാ​യാ​ലേ ബി​ൽ നി​യ​മ​മാ​കൂ. രാ​ജ്യ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​തി​നാ​ൽ ബി​ൽ അ​വി​ടെ പാ​സാ​ക്കാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

മു​ത്ത​ലാ​ഖ് ചൊ​ല്ലി ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന​തു ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി​യു​ള്ള ബി​ല്ലി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും ബി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്നു​മാ​ണു കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വി​വാ​ഹ​വും വി​വാ​ഹ മോ​ച​ന​വും സി​വി​ൽ വി​ഷ​യ മാ​ണെ​ന്നും അ​തി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​ത് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്നും ഇ​ക്കൂ​ട്ട​ർ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യ​ങ്ങ​ൾ ത​ള്ളി​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ഇ​തേ ആ​വ​ശ്യ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭ​യി​ലും ഉ​ന്ന​യി​ച്ചേ​ക്കും.

അ​ണ്ണാ ഡി​എം​കെ, ബി​ജു ജ​ന​താ​ദ​ൾ, സ​മാ​ജ്വാ​ദി പാ​ർ​ട്ടി, ആ​ർ​ജെ​ഡി തു​ട​ങ്ങി​യ​വ ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​രാ​ണ്. ബി​ല്ലി​ലൂ​ടെ സ്ത്രീ​സ​മ​ത്വ​മാ​ണ് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും മു​ത്ത​ലാ​ഖി​ന് ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും നീ​തി ല​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ വാ​ദം.

Related posts