മദ്യ ലഹരിയിൽ മുതലകൾ വിഹരിക്കുന്ന കുളത്തിലേക്ക് എടുത്ത് ചാടിയ ഇരുപത്തിയൊന്നുകാരന്റെ ഒരു കൈ മുതല കടിച്ചെടുത്തു. സിംബ്ബാവെയിലെ സാംന്പിയ സ്വദേശിയായ ഇയാളുടെ പേര് കോളിൻ മില്ലെർ എന്നാണ്.
നിരോധിത മേഖലയായ ഇവിടെ ഒരു മദ്യനിർമാണ ശാലുണ്ട് ഇവിടെയിരുന്നാണ് കോളിൻ മദ്യപിച്ചത്. തുടർന്ന് മദ്യ ലഹരിയിൽ കുളത്തിനു സമീപം എത്തിയ കോളിൻ യാതൊന്നും ചിന്തിക്കാതെ എടുത്ത് ചാടുകയായിരുന്നു. ഈ കുളത്തിൽ മൂന്നു മുതലകളാണുണ്ടായിരുന്നത്. സംഭവം കണ്ട ആളുകൾ ഉടൻ തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ പിന്നാലെ ചാടിയതിനാലാണ് കോളിന് ജീവൻ തിരികെ കിട്ടാൻ കാരണമായത്.
ഇദ്ദേഹം ചാടിയ ഉടനെ മുതലകൾ ഇദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് കോളിന് തന്റെ ഒരു കൈ നഷ്ടമായത്. കൂടാതെ അദ്ദേഹത്തിന് മറ്റ് പരിക്കുകളുമുണ്ട്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.