കൊല്ലങ്കോട്: അമ്പതോളം കുടുംബങ്ങള്‍ക്ക് കുളിക്കുന്നതിനും വസ്ത്രങ്ങള്‍ കഴുകുന്നതിനുമുപയോഗിക്കുന്ന മുതലിയാര്കുളത്തിലെ വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടാവുന്നതായി പരാതി. വെള്ളം കടുത്ത പച്ച നിറത്തിലാണ് കാണപ്പെടുന്നത്.ഇതില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവുന്നതായും പരാതിയുണ്ട്.
ഏകദേശം എഴുപതു വര്‍ഷം മുമ്പാണ് രണ്ടേക്കര്‍ വിസ്തൃതിയില്‍ കുളം നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ രീതിയില്‍ അഞ്ച് കുളിക്കടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കലപ്പഴക്കം കാരണം മിക്കതും നശിച്ച നിലയിലാണെന്നതിനാല്‍ അപകട ഭീതിയിലണ് കുളത്തിലിറങ്ങുന്നത്. കുളത്തിനു ചുറ്റും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞു കാണപ്പെടുണ്ട്.
രാത്രി സമയങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വിവിധ മാലിന്യം ഇരുചക്രവാഹനങ്ങളില്‍ ഇടാറുണ്ടെന്നും ആരോപണമുണ്ട്.രാത്രി സമയങ്ങളില്‍ കുളത്തിലെ ദുര്‍ഗന്ധം സമീപ വീടുകളിലേക്കും എത്തുന്നുതായും സമീപവാസികള്‍ പറയുന്നു.
കുളത്തിന്റെ ചുറ്റുമതില്‍ മിക്ക ഭാഗത്തും ഇടിഞ്ഞു വീണിട്ടുണ്ട്.കുളം നവീകരിക്കാന്‍ 1991ല്‍ ഒന്നര ലക്ഷവും 2003ല്‍ രണ്ടര ലക്ഷവും അനുവദിച്ചിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള നവീകരണവും നടന്നിട്ടില്ല.കുളം നിര്‍മ്മാണ സമയത്ത് ചുമട് കടത്തുന്നതിന് ഭാരവണ്ടികളും യാത്രക്കായി സവാരി വണ്ടികളും മാത്രമാണ് സഞ്ചരിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ നൂറുകണക്കിനു വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
പലതവണ റോഡ് വീതി കൂട്ടി വികസനം നടത്തിയിട്ടുണ്ട്.എന്നാല്‍ എതിര്‍വശത്തു വാഹനങ്ങള്‍ വരുമ്പോള്‍ മറ്റു മതിലില്ലാത്ത കുളത്തിനരികാലുടെ യാത്ര ക്കാര് നടന്നു പോവുന്നത് അപകടഭീതിയിലാണ്.മൂന്നു വര്‍ഷം മുന്‍പ് വരെ കുളം മീന്‍ വളര്‍ത്താന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയിരുന്നു.
ഇതോടെ കോഴിയിറച്ചി.വെയ്സ്റ്റ് ഉള്‍പ്പെടെ മാലിന്യം വന്‍തോതില്‍ തള്ളിയിരുന്നു. ഇതിനു ശേഷമാണ് വെള്ളത്തിന് തിറ വ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടായത്. ഇതിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.
പിന്നീട് പഞ്ചായത്തധികൃതര്‍ മീന്‍ വളര്‍ത്താല്‍ നല്കിയ അനുമതി പിന്‍വലിച്ചെങ്കിലും കുളത്തിലെ ജലം ശുദ്ധീകരിക്കാനുള്ള നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. കുളത്തിലെ ജലം ശുദ്ധീകരിക്കണമന്നും അപകട ഭീഷണിയിലുള്ള കുളിക്കടവുകള്‍ പുനര്‍നിര്‍മ്മിച്ച് ചുറ്റുമതില്‍ കെട്ടണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണ കൂടമേധാവികള്ക്ക് നിവേദനം നല്കാന് നാട്ടുകാര്‍ ഒപ്പുശേഖരം തുടങ്ങിയിരിക്കുകയാണ്.