ജക്കാർത്ത: കഴുത്തിൽ കുടുങ്ങിയ ടയറുമായി ആറു വർഷം കഴിഞ്ഞ മുതലയ്ക്ക് അവസാനം ആശ്വാസം.
ഇന്തോനേഷ്യയിലെ പാലുവിലുള്ള നദിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന മുതലയെ കെണിവച്ചു പിടികൂടി ടയർ അറുത്തുമാറ്റുകയായിരുന്നു.
നാലു മീറ്റർ നീളമുള്ള മുതലയെ രക്ഷിക്കാൻ മുന്പു പലവട്ടം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ടില്ലി എന്നു പേരുള്ള യുവാവ് തിങ്കളാഴ്ച ഒരുക്കിയ കെണിയിൽ അവസാനം മുതല കുടുങ്ങി.
പ്രദേശവാസികളും വന്യജീവി സംരക്ഷണവകുപ്പും മുതലയെ കരയിലെത്തിച്ച് ടയർ നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് മുതലയെ നദിയിലേക്കു തിരിച്ചുവിട്ടു.