സിനിമാഭ്രമം തലയ്ക്കു പിടിച്ചു! പാതിരാത്രിയില്‍ സിനിമ കാണാനിറങ്ങിയ മുത്തശി കുടുങ്ങി; നഗരത്തിലെത്തിയപ്പോഴേക്കും സെക്കന്‍ഡ് ഷോയും കഴിഞ്ഞു; ഒടുവില്‍…

muthassi

ക​​​ണ്ണൂ​​​ർ: സി​​നി​​മാ​​ഭ്ര​​മം ത​​ല​​യ്ക്കു പി​​ടി​​ച്ച​​തോ​​ടെ മു​​ത്ത​​ശി പാ​​തി​​രാ​​ത്രി​​യാ​​ണെ​​ന്നൊ​​ന്നും നോ​​ക്കി​​യി​​ല്ല. ന​​ഗ​​ര​​ത്തി​​ലേ​​ക്കു വ​​ച്ചു​​പി​​ടി​​ച്ചു. മു​​ത്ത​​ശി ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും സെ​​ക്ക​​ൻ​​ഡ് ഷോ​​യും ക​​ഴി​​ഞ്ഞ് ആ​​ളു​​ക​​ളൊ​​ക്കെ വീ​​ടു പി​​ടി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ പ​​രി​​ഭ്രാ​​ന്തി​​യി​​ൽ ന​​ഗ​​രം ചു​​റ്റി​​യ മു​​ത്ത​​ശി​​യെ ഒ​​ടു​​വി​​ൽ വ​​നി​​താ പോ​​ലീ​​സ് ക​​ണ്ടെ​​ത്തി കൂ​​ട്ട​​ക്കൊ​​ണ്ടു​​പോ​​യി. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യി​​ൽ ക​​ണ്ണൂ​​ർ ന​​ഗ​​ര​​ത്തി​​ലാ​​ണു സം​​ഭ​​വം. ചെ​​​റു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ എ​​ൺ​​പ​​ത്താ​​റു​​കാ​​​രി​​​യാ​​​ണ് ക​​​ഥാ​​​പാ​​​ത്രം.

സി​​​നി​​​മാ​​ഭ്ര​​​മം​ ത​​ല​​യ്ക്കു​​പി​​ടി​​ച്ച ഇ​​വ​​ർ ഇ​​​ട​​​യ്ക്കി​​​ടെ സി​​​നി​​​മ കാ​​​ണാ​​​ൻ പോ​​​കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ​ ഒ​​രു ദി​​വ​​സം രാ​​ത്രി​​യി​​ൽ സി​​നി​​മ കാ​​ണ​​ണ​​മെ​​ന്നു തോ​​ന്നി ന​​ഗ​​ര​​ത്തി​​ലേ​​ക്കു വ​​ച്ചു​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. രാ​​​ത്രി പ​​​യ്യ​​​ന്നൂ​​​രി​​​ൽ​​​നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു വ​​​രു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സി​​​ൽ ക​​യ​​റി ക​​​ണ്ണൂ​​​ർ പ​​​ഴ​​​യ ബ​​​സ്‌​​സ്റ്റാ​​​ൻ​​​ഡി​​​ൽ എ​​​ത്തു​​ക​​യാ​​യി​​രു​​ന്നു. എ​​​ന്നാ​​​ൽ, ന​​​ഗ​​​ര​​​ത്തി​​​ലെ സി​​​നി​​​മാ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ൽ അ​​​വ​​​സാ​​​ന ഷോ​​​യു​​​ടെ സ​​​മ​​​യ​​​വും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

പ​​​ഴ​​​യ ബ​​​സ്‌​​സ്റ്റാ​​​ൻ​​​ഡി​​​ൽ പ​​​ട്രോ​​​ളിം​​​ഗി​​​നെ​​​ത്തി​​​യ പോ​​​ലീ​​​സു​​​കാ​​​രാ​​​ണു പ​​​രി​​​ഭ്രാ​​​ന്ത​​യാ​​​യ നി​​ല​​യി​​ൽ വ​​യോ​​ധി​​ക​​യെ കാ​​​ണു​​​ന്ന​​​ത്. തു​​ട​​ർ​​ന്നു വ​​നി​​താ പോ​​ലീ​​സ് കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി. ഇ​​വ​​ർ വി​​വ​​ര​​ങ്ങ​​ൾ ആ​​രാ​​ഞ്ഞ​​പ്പോ​​ഴാ​​ണു വ​​​യോ​​​ധി​​​ക​​​യു​​​ടെ സി​​​നി​​​മാ​​​ഭ്ര​​​മ​​​ത്തെ​​ക്കു​​റി​​ച്ച് അ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു വീ​​​ട്ടു​​​കാ​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ക​​​ൻ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Related posts