
തിരുവില്വാമല: സിനിമാ തീയറ്ററിൽ മാതാപിതാക്കളോടൊപ്പം സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടെ എട്ടുവയസുകാരിയെ ശല്യപ്പെടുത്തിയ 45 കാരൻ അറസ്റ്റിൽ.
പഴയന്നൂർ എസ്ഐ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. കണിയാർക്കോട് ഒരലാശേരി മൂത്തേടത്ത് സുരേഷാണ് പിടിയിലായത്.
സിനിമ കണ്ടുകൊണ്ടിരിക്കുന്നവരും കുട്ടിയുടെ രക്ഷിതാക്കളും പ്രതിയെ കൈയോടെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.