മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ യു​ഡി ക്ല​ർ​ക്കി​നെ ക​ണ്ടെ​ത്തി

കോ​ട്ട​യം: മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ യു​ഡി ക്ല​ർ​ക്ക് ബി​സ്മി​യെ ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.
വ്യാ​ഴാ​ഴ്ച മു​ത​ൽ ബി​സ്മി​യെ കാ​ണാ​നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഓ​ഫീ​സി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. കി​ഴ​വ​ങ്കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് ബി​സ്മി ബ​സി​ൽ ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കി​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബി​സ്മി​യെ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment