അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഞാ​ൻ ‘ഞെ​ട്ടി’. എ​ന്തൊ​രു കൈ​യ​ട​ക്ക പാ​ട​വം!!! മു​തു​കാ​ട് വ​രെ ഞെ​ട്ടി​യ മാ​ജി​ക്! വീ​ഡി​യോ പ​ങ്കു​വ​ച്ച് സാ​ക്ഷാ​ൽ മു​തു​കാ​ട്

കൈ​യ​ട​ക്ക​ത്തോ​ടെ ബീ​ഡി​കൊ​ണ്ട് മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച് മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്. മു​തു​കാ​ട് വ​രെ ഞെ​ട്ടി​യ മാ​ജി​ക് എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യാ​ണ് അ​ദേ​ഹം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ താ​ൻ ഞെ​ട്ടി​യെ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഗോ​പി​നാ​ഥ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഗോ​പി​നാ​ഥി​ന്‍റെ പോ​സ്റ്റ്

ഒ​രു​പാ​ട് പേ​ർ ഈ ​വീ​ഡി​യോ എ​നി​ക്ക​യ​ച്ചു​ത​രു​ന്നു​ണ്ട്. അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഞാ​ൻ ‘ഞെ​ട്ടി’. എ​ന്തൊ​രു കൈ​യ​ട​ക്ക പാ​ട​വം!!! ഇ​ത് ആ​രാ​ണ് എ​ന്നെ​നി​ക്ക​റി​യി​ല്ല. ഇ

​തു​പോ​ലെ അ​പാ​ര ക​ഴി​വു​ക​ളു​ള്ള എ​ത്ര​യോ തെ​രു​വു ജാ​ല​വി​ദ്യ​ക്കാ​ര്‍ ഇ​ന്നും പ​ര​മ ദാ​രി​ദ്ര്യ​ത്തി​ന്റെ പ​ടു​കു​ഴി​യി​ൽ ഇ​ന്ത്യ​ൻ തെ​രു​വു​ക​ളി​ലു​ണ്ട്. ഇ​ന്ദ്ര​ജാ​ല ക​ല​യു​ടെ പൈ​തൃ​കം പേ​റു​ന്ന​വ​ർ.. ത​ല​പ്പാ​വും പ​ട്ടു​കു​പ്പാ​യ​വും ധ​രി​ക്കാ​നാ​വാ​ത്ത​വ​ർ. ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ അ​വ​രു​ടെ ക​ഴി​വു​ക​ളോ​ടൊ​പ്പം അ​സ്ത​മി​ച്ചു​പോ​കു​ന്ന​വ​ർ….

Related posts

Leave a Comment