തച്ചന്പാറ: മുതുകുറുശ്ശി റോഡ് പണി നടക്കുന്ന സ്ഥലത്തു വെള്ളം പോകുന്നതിനു വേണ്ടി റോഡിനു കുറുകെ വലിയ ചാലു കീറിയത് നാട്ടുകാർ നികത്തി. ബൈക്കിൽ വരുന്നവർക്ക് വലിയ അപകടം സംഭവിക്കാവുന്ന കുഴികൾ ആയിരുന്നു.
തുടർച്ചയായ ദിവസങ്ങളിൽ മൂന്നു സ്കൂട്ടർ യാത്രക്കാരൻ ആ ചാലിൽ കയറി ചാലിലേക്കു വീണു, ഇത് അധികൃതരെ അറിയിച്ചിട്ടും യാതൊരു വിധ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ ആണ് നാട്ടുകാർ കുഴി നികത്താൻ മുന്നിട്ടിറങ്ങിയത്.
ശശികുമാർ , ആരോഗ്യവകുപ്പിൽ നിന്ന് റിട്ടയർമെന്റ് ചെയ്ത രാധാകൃഷ്ണൻ , തച്ചന്പാറ സർവീസ് സഹകരണ ബാങ്കിൽ നിന്നു റിട്ടയർമെന്റ് ചെയ്ത സച്ചിദാന്ദൻ എന്നിവർ നേതൃത്വം നൽകി.
രാജൻ വന്ദനം , അഖിൽ, ജയപ്രകാശ് വന്ദനം, നന്ദകുമാർ എന്നിവർ പങ്കെടുത്തു.