ചെന്നൈ: ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ സ്പിൻ കോച്ചായ മുരളീധരന് ചെന്നൈയിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയേക്കും.
രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റിൽ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളീധരൻ. കഴിഞ്ഞ ദിവസമാണ് താരത്തിന് 49 വയസ് തികഞ്ഞത്.