ഇടുക്കി തുളസിപ്പാറ സ്വദേശി ഈഴകുന്നേൽ ഷിനുവിന്റെ വീട്ടിലെ കോഴി ഇട്ട സയാമീസ് മുട്ട കൗതുകമാകുന്നു.
വലിയ ഒരു മുട്ടയ്ക്ക് മുകളിലായി ഒട്ടിച്ചുവച്ച രീതിയിൽ ഒരു ചെറിയ മുട്ടയാണ് കോഴി ഇടുന്നത്.
പതിവായി വലുതും ചെറുതുമായ മുട്ട ലഭിക്കാറുണ്ടെങ്കിലും സയാമീസ് മുട്ട കിട്ടുന്നത് ആദ്യമായാണെന്ന് ഷിബുവിന്റെ ഭാര്യ ഷീബ പറയുന്നു.
സംഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ മൃഗസംരക്ഷ വകുപ്പ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.