നദി മഞ്ഞ് കട്ടയായി തണുത്തുറഞ്ഞ് പോയപ്പോൾ രക്ഷപെടുവാനായി മൂക്ക് മാത്രം ഉയർത്തിപ്പിടിച്ച് കിടക്കുന്ന മുതലയുടെ ദൃശ്യങ്ങൾ വൈറൽ. നോർത്ത് കരോളീനയിൽ നിന്നുമുള്ള ദൃശ്യങ്ങൾ രമേഷ് പാണ്ഡെ ഐഎഫ്എസ് എന്നയാളാണ് പങ്കുവച്ചത്.
കടുത്ത തണുപ്പിനെ തുടർന്ന് ഈ മേഖലയിലെ മൃഗങ്ങൾ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സമയം തണുപ്പ് അധികം ബാധിക്കാത്ത പ്രദേശങ്ങളിലേക്ക് മാറുവാൻ മൃഗങ്ങൾ ശ്രമിക്കും.