ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആദ്യമായി മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ചിങ്ങോലി സ്വദേശിനി രമാദേവി(52)യ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം മൂന്നു ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയാണ് ഹരിപ്പാട് ഗവ.ആശുപത്രിയിൽ പൂർണമായും സൗജന്യമായി നടത്തിയതെന്ന് സൂപ്രണ്ട് എസ്.സുനിൽ പറഞ്ഞു.
ഓർത്തോപീഡിക് സർജൻമാരായ ഡോ. ദീപക് നായർ, ഡോ.അനു, അനസ്തീഷിയ വിഭാഗം ഡോ.ശ്യാം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.