തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് ഉയർന്ന പിഴ ഈടാക്കാനുളള നിയമത്തിൽ കൂടുതൽ വ്യക്തത തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയയ്ക്കും. തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഉയർന്ന പിഴത്തുക നിയമമായെങ്കിലും സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര ഉപരിതല-ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവൊന്നും പുറത്തിറങ്ങാത്തതിൽ വ്യക്തത തേടിയാണ് കേരളം കേന്ദ്രത്തിനെ സമീപിക്കുന്നത്.
കേന്ദ്രത്തിൽ നിന്നും മറുപടി ലഭിക്കും വരെ ഉയർന്ന പിഴ ഈടാക്കേണ്ടെന്നും ബോധവത്കരണം തുടരാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.