കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ എം.വി. ഗോവിന്ദന് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും.
പരാതിക്കാരനായ പൊതുപ്രവര്ത്തകന് പായിച്ചിറ നവാസിനോട് ഇന്ന് രാവിലെ 11 ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയുള്ള പരാതി ക്രൈംബ്രാഞ്ച് എറണാകുളം എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കണമോയെന്ന കാര്യം തീരുമാനിക്കുക. മോന്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസിലെ അതിജീവിത കെ. സുധാകരനെതിരേ രഹസ്യമൊഴി നല്‍കിയിരുന്നുവെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം.
ഇതിന് പിന്നാലെയാണ് പായിച്ചിറ നവാസ് എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.