കണ്ണൂർ: സിപിഎം ജനകീയ പ്രതിരോധ ജാഥയിൽനിന്ന് എൽഡിഎഫ് കൺവീനറായ ഇ.പി. ജയരാജൻ വിട്ടുനിൽക്കുന്നത് മനഃപൂർവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
എം.വി.ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരുന്നതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് വിട്ടുനിന്നത് ചർച്ചയായിരുന്നു.
യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദേഹം.
എൽഡിഎഫ് കൺവീനർക്ക് ജാഥ കടന്ന് പോകുന്ന എവിടേയും പങ്കെടുക്കാം. ഇ.പിക്ക് അതൃപ്തിയില്ലെന്നും കണ്ണൂരിലെ ജാഥയിൽ പങ്കെടുക്കാത്തതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാഥയിൽ നിന്നും ആരും വിട്ടു നിൽക്കുന്നില്ല. പാർട്ടിക്കകത്ത് ഇപ്പോൾ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന്. വെറുതെ പാർട്ടിയിൽ പ്രശ്നം ഉണ്ടാക്കരുത്.
ജാഥയ്ക്ക് ലഭിക്കുന്നത് ഉജ്വല സ്വീകരണമാണ്. പ്രതീക്ഷയ്ക്ക് അപ്പുറത്ത് ആളുകൾ എത്തുന്നുണ്ട്. പാർട്ടി ശക്തമായ കെട്ടുറപ്പോടെയാണ് മുന്നോട്ട് പോകുന്നത്.
സർക്കാരിനെതിരെ ബിജെപിയും കോൺഗ്രസും നടത്തുന്നത് ജനകീയ സമരമല്ല. മനഃപൂർവം യുഡിഎഫും ബിജെപിയും ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
ഇന്ധന വില ഇത്രയും ഉയരാൻ കാരണം കോൺഗ്രസും ബിജെപിയുമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.അതേസമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച പരിപാടികളില്‍ ങ്കെടുക്കാനുള്ളതിനാലാണ് യാത്രയുടെ ഭാഗമാകാത്തതെന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി.
വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ നടക്കുന്ന യാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ പിണറായില്‍ ആരംഭിച്ച ജാഥ തലശേരി, ഇരിട്ടി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വയനാട് ജില്ലയിൽ പ്രവേശിക്കും.