തിരുവനന്തപുരം: എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് പിന്നില്‍ ബിജെപി ബന്ധം. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ ഷോണ്‍ ജോര്‍ജിന് ബിജെപി അംഗത്വം നല്‍കിയത് ഇതിന് തെളിവാണെന്ന്ഗോവിന്ദന്.
മകളുടെ പേരിലാണ് ആരോപണമെങ്കിലും അച്ഛനിലേക്ക് എത്തുകയാണ് ലക്ഷ്യം. അതിനെ രാഷ്ട്രീയമായി നേരിടും. അന്വേഷണത്തിന് ഏത് ഏജന്‍സികള്‍ വേണമെങ്കിലും വരട്ടെയെന്നും ഗോവിന്ദന് പറഞ്ഞു.
ബിജെപിയുടെ പല കേസുകളും കൈകാര്യം ചെയ്യുന്ന യുഡിഎഫ് എംഎല്‍എയാണ് നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കുന്നതെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.