തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ അറസ്റ്റിൽ സിപിഎം എന്തിന് ആശങ്ക പെടണമെന്ന് കേന്ദ്ര കമ്മറ്റിയംഗം എം.വി. ഗോവിന്ദൻ. മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ അറസ്റ്റു ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ഇതിന്റെ വിധി ഇപ്പോൾ പറയാനാകില്ല. ജൂഡിഷറി പരിശോധനയ്ക്ക് ശേഷം നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന്റെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. ഏത് അന്വേഷണത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും മടിയിൽ കനമുള്ളവൻ പേടിച്ചാൽ മതിയെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരാവദിത്തമില്ല. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥർ കേന്ദ്ര കേഡറാണ്. അങ്ങനെയാണെങ്കിൽ മോദിക്കും ഉത്തരവാദിത്വം ഉണ്ടാകുമല്ലോ എന്നും ഗോവിന്ദൻ ചോദിച്ചു.