സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയത ഏറ്റവും അപകടകരമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ.ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയത ഉണ്ടാക്കുന്നത്. ഇത് രണ്ടു ഭീകരതയും ജനങ്ങൾക്ക് ഭീഷണിയാണെന്നും മന്ത്രി ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്ത് വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ സംഘട്ടനങ്ങളിലൂടെ സംഘടനകൾ വളർത്താൻ നോക്കുന്നു.
അങ്ങോട്ടുമിങ്ങോട്ടും ശത്രുതയാണ് പറയുന്നതെങ്കിലും പരസ്പരം ശക്തിപ്പെടുത്തുന്നതിനായാണ് കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവ നടത്തുന്നത്. സർക്കാർ മാത്രം വിചാരിച്ചാൽ ഇത് അടിച്ചമർത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.