കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല, ഇ​തു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മ​ല്ല..! ഹൈ​ക്കോ​ട​തി​ക്കു ബ്രി​ട്ടീ​ഷ് പ്രേ​തം കൂ​ടി​യെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ.

പ​ണി​മു​ട​ക്കു​ന്ന​ത് കോ​ട​തി വി​ല​ക്കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കോ​ട​തി​യു​ടേ​ത് പ​ഴ​യ ബ്രി​ട്ടീ​ഷ് രാ​ജി​ന്‍റെ ശ​ബ്ദ​മെ​ന്നാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ട‌ു​ത്തി.

കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല

തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​ണി​യെ​ടു​ക്കാ​നും പ​ണി മു​ട​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മു​ണ്ട്. സ​മ​രം തൊ​ഴി​ലാ​ളി​യു​ടെ അ​വ​കാ​ശ​മാ​ണ്. കോ​ട​തി​യു​ടെ ഔ​ദാ​ര്യ​മ​ല്ല. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ വേ​ണ്ട​ത്.

ഇ​തു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മ​ല്ല

പെ​ട്രോ​ൾ വി​ല കു​റ​യ്ക്ക​ണ​മെ​ന്നോ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു​തു​ല​യ്ക്ക​രു​തെ​ന്നോ കോ​ട​തി പ​റ​യാ​ത്ത​ത് എ​ന്താ​ണ്.

സ​മ​രം ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്ന് പ​റ​യാ​ൻ ഇ​തു വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മ​ല്ല. കോ​ട​തി​ക്കു ബ്രി​ട്ടീ​ഷ് പ്രേ​തം കൂ​ടി​യെ​ന്നു പ​റ​യേ​ണ്ടി വ​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു.

മു​ന്പും പു​ലി​വാ​ലു പി​ടി​ച്ചു

കോ​ട​തി​യെ വി​മ​ർ​ശി​ച്ചു മു​ന്പും ജ​യ​രാ​ജ​ൻ പു​ലി​വാ​ലു പി​ടി​ച്ചി​ട്ടു​ണ്ട്. പാ​ത​യോ​ര​ത്തെ പൊ​തു​യോ​ഗം നി​രോ​ധി​ച്ച കോ​ട​തി വി​ധി​യ്‌​ക്കെ​തി​രെ ജ​യ​രാ​ജ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

ജ​ഡ്ജി​മാ​രെ ശും​ഭ​ന്‍​മാ​ര്‍ എ​ന്നു വി​ളി​ച്ച ജ​യ​രാ​ജ​നെ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അന്ന് തടവ്

എ​ന്നാ​ൽ, ശും​ഭ​ന്‍ എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ഥം പ്ര​കാ​ശം പ​ര​ത്തു​ന്ന​വ​ന്‍ എ​ന്നാ​ണെ​ന്നും വി​പ​രീ​താ​ര്‍​ഥ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നു​മാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല.

ആ​റു മാ​സം ത​ട​വ് വി​ധി​ച്ചു. ഇ​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജ​യ​രാ​ജ​ന്‍റെ പ്ര​സം​ഗം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി​യു​ടെ​യും വി​ധി.

ആ​റു മാ​സ​ത്തെ ത​ട​വ് സു​പ്രീം കോ​ട​തി നാ​ലു ആ​ഴ്ച​യാ​ക്കി കു​റ​ച്ചു.

Related posts

Leave a Comment