അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്വദേശിയായ നതാന്‍ മാര്‍ട്ടിനു ചൂണ്ടയിടാന്‍ വലിയ ഇഷ്ടമാണ്.
പുള്ളിക്കാരന് മിക്കവാറും ചൂണ്ടയിട്ടു വിവധ തരത്തിലുള്ള മീനുകളെ പിടിക്കാറുമുണ്ട്. പക്ഷേ, കഴിഞ്ഞ ദിവസം ചൂണ്ടയിട്ടപ്പോള്‍ നതാനു കിട്ടിയ മീൻ കണ്ട് പുള്ളിക്കാരൻ പോലും ഒന്നു ഞെട്ടി.
സംഭവം എന്താണെന്നോ മത്സ്യത്തിന്റെ മുഖം കണ്ടാൽ തന്നെ നോക്കി ചിരിക്കുന്നതുപോലെ. അതും മനുഷ്യന്റെ ചിരി!
ആ ചിരി!
ആടിന്റേതിനു സമാനമാണ് മുഖം. വായക്കുള്ളില്‍ മനുഷ്യരുടേതിനു സമാനമായി നിരയൊപ്പിച്ച പല്ലുകളാണ് മുകളിലും താഴെയും ഉണ്ടായിരുന്നത്.
രൂപം പോലെ തന്നെയാണ് ഇവയുടെ പേരും ‘ഷീപ്സ് ഹെഡ്’. ശരീരത്തില്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള വരകളുള്ള ഈ മീനുകള്‍ മിശ്രഭുക്കുകളുമാണ്.
മുന്‍ നിരയിലെ പല്ലുകളുപയോഗിച്ചാണ് ശത്രുക്കളെ ആക്രമിക്കുന്നത്. രണ്ടു മുതല്‍ ആറ് കിലോയോളം ഭാരമെത്തുന്നവയാണിത്.
ഏറെ കഷ്ടപ്പെട്ടു താന്‍ പിടികൂടിയ ചിരിക്കും മത്സ്യം രുചിയിലും ഒട്ടും പിന്നിലല്ലായിരുന്നെന്നാണ് നതാൻ പറഞ്ഞത്.