ദയയും സ്‌നേഹവും അന്യം നിന്നിട്ടില്ല! ഇതാണ് ശരിക്കുള്ള സൂപ്പര്‍ഹീറോ; കാട്ടുമൃഗങ്ങള്‍ ദിവസവും കാത്തിരിക്കുന്ന മനുഷ്യനേക്കുറിച്ചറിയാം

man-brings-water-wild-animals-kenya1.jpg.image.784.410ദയയും അനുകമ്പയുമുള്ള മനുഷ്യര്‍ ഭൂമിയില്‍ നിന്ന് അന്യം നിന്ന് പോയിട്ടില്ല എന്ന് തെളിയിക്കുകയാണ് പാട്രിക് കിലോണ്‍സോ മാവുല എന്ന കര്‍ഷകന്‍. കെനിയയിലെ സാവോ വെസ്റ്റ് നാഷണല്‍ പാര്‍ക്കിന്റെ സമീപഗ്രാമത്തിലെ കര്‍ഷകനാണ് ഇയാള്‍. വാട്ടര്‍മാന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അതിന് പ്രത്യേക കാരണവുമുണ്ട്. ആഗോളതാപനവും കടുത്തവേനലും മൂലം ചുട്ടുപൊള്ളുന്ന കെനിയയിലെ വനാന്തരങ്ങളിലെ മൃഗങ്ങള്‍ക്ക് വെള്ളമെത്തിക്കുക എന്ന ആശയമാണ് ഇയാളിലേയ്ക്ക് ലോക ശ്രദ്ധ തിരിയാന്‍ കാരണമായത്. സാവോ വെസ്റ്റ് നാഷണല്‍ പാര്‍ക്കിലെ നിത്യസന്ദര്‍ശകനാണ് വാട്ടര്‍ മാന്‍ എന്നറിയപ്പെടുന്ന പാട്രിക് കിലോണ്‍സോ മ്വാവുല.

man-brings-water-wild-animals-kenya3.jpg.image.784.410

ചൂടുകൂടിയതോടെ കെനിയയുടെ കാലാവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്. മുമ്പ് നന്നായി മഴ കിട്ടുമായിരുന്ന ഇവിടെയിപ്പോള്‍ ആവശ്യത്തിനു പോലും മഴ ലഭിക്കാതായി. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കെനിയയെ തകര്‍ത്തപ്പോള്‍ മൃഗങ്ങളും മനുഷ്യരും ഒരു പോലെ വലഞ്ഞു. വന്യമൃഗങ്ങള്‍ക്ക് ഒരുതുള്ളി ജലം പോലും കിട്ടാത്ത അവസ്ഥയായി. ഇങ്ങനെപോയാല്‍ ഇവയെല്ലാം വെള്ളം ലഭിക്കാതെ ചത്തുപോകും എന്ന തിരിച്ചറിവാണ് മ്വാവുലയെ വനാന്തരങ്ങളില്‍ വെള്ളമെത്തിക്കാന്‍ പ്രേരിപ്പിച്ചത്. ഈ പാവം കര്‍ഷകന്‍ ദിവസവും കുറച്ചു സമയം ഈ വന്യമൃഗങ്ങള്‍ക്കു വെള്ളമെത്തിക്കാനായി നീക്കിവയ്ക്കുന്നു. 41 കാരനായ മ്വാവുല വാടകയ്‌ക്കെടുത്ത ടാങ്കറിലാണ് ദിവസവും 11,000 ലിറ്റര്‍ വെള്ളമാണ് കോണ്‍ക്രീറ്റ് ചെയ്ത ജലസംഭരണിയിലെത്തിക്കുന്നത്.

man-brings-water-wild-animals-kenya4.jpg.image.784.410

വരണ്ടുണങ്ങിയ പൊടിപറക്കുന്ന നിലത്തിലൂടെ ടാങ്കറുമായെത്തുന്ന മ്വാവുലയുടെ വരവും കാത്ത് നൂറുകണക്കിനു മൃഗങ്ങളാണു നിരന്നു നില്‍ക്കുന്നത്. വന്യജീവികളായ ആനകളും കാട്ടുപോത്തുകളും ഉടുമ്പും സീബ്രയുമെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാത്ത കാട്ടില്‍ കുടിനീരുമായെത്തുന്ന മ്വാവുലയാണിപ്പോള്‍ ഈ കാടിന്റെ രക്ഷകന്‍. കാടിനെയും മൃഗങ്ങളെയും ഏറെ സ്‌നേഹിക്കുന്ന മ്വാവുലയുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ മൂന്നു വിദേശ വനിതകള്‍ സഹായം വാഗ്ദാനം ചെയ്തുകഴിഞ്ഞു. മ്വാവുലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗോ ഫണ്ട് മി എന്ന ഫണ്ടു സമാഹരണ പേജും ആരംഭിച്ചു. മ്വാവുലയ്ക്ക് സ്വന്തമായൊരു ടാങ്കര്‍ വാങ്ങി നല്‍കി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് അടുത്ത ശ്രമം. ഞാനും കൂടി ഇത് ചെയ്തില്ലെങ്കില്‍ ഈ മിണ്ടാപ്രാണികളെ ആര് സംരക്ഷിക്കും എന്നാണ് മ്വാവുല ചോദിക്കുന്നത്.

man-brings-water-wild-animals-kenya.jpg.image.784.410

Related posts