മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ക​ണ്ണ​ട​ച്ചു; സ​ർ​ക്കാ​രി​നു കോ​ടി​ക​ളു​ടെ ന​ഷ്‌​ട​മെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്


ക​ണ്ണൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​ജ​യം​മൂ​ലം 1.41 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ടം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​യ​താ​യി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്.

യൂ​സ്ഡ് കാ​ർ വി​ൽ​ക്കു​ന്ന ഡീ​ല​ർ​മാ​ർ 2023 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ആ​ർ​ടി ഓ​ഫീ​സി​ൽനി​ന്ന് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​നി​യ​മം. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് 25,000 രൂ​പ​യാ​ണ് ഫീ​സ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യത് ആകെ ഏ​ഴ് യൂ​സ്ഡ് കാ​ർ ഡീ​ല​ർ​മാ​ർ മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ, സംസ്ഥാനത്ത് 563 യൂ​സ്ഡ് കാ​ർ ഡീ​ല​ർ​മാ​ർ ജി​എ​സ്‌​ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ർ ജി​എ​സ്‌​ടി അ​ട​യ്ക്കു​ന്നു​മു​ണ്ട്. ഒ​രു യൂ​സ്ഡ് കാ​ർ ഡീ​ല​ർ 25,000 വീ​തം ഫീ​സ് അ​ട​ച്ചു സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്ക​ണം.

ഇ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ത്ത​ത് കൊ​ണ്ട് സ​ർ​ക്കാ​രി​ന് 1.41 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം വ​ന്നു എ​ന്നാ​ണ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത യൂ​സ്ഡ് കാ​ർ ഡീ​ല​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

  • റെ​നീ​ഷ് മാ​ത്യു

Related posts

Leave a Comment