കോട്ടയം: കൈക്കൂലി കേസിൽ കാഞ്ഞിരപ്പള്ളിയിലെ നാല് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
കാഞ്ഞിരപ്പള്ളി സബ് റീജീയണൽ ട്രാൻസ്പോർട്ട് ഓഫിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും ഉൾപ്പെടെയാണ് സസ്പെൻഷൻ.
ആർടിഒ ഓഫീസ് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബർ 14ന് വിജിലൻസ് പൊൻകുന്നം ആർടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എംവിഐ എസ്. അരവിന്ദ്, എഎംവിഐ പി.എസ്. ശ്രീജിത്ത് എന്നിവരെ പിടികൂടിയത്.
ഇതോടൊപ്പം ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇവരുടെ പേരിൽ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയത് കണ്ടെടുത്തിരുന്നു. ഗതാഗത വകുപ്പിനു വേണ്ടി ട്രാൻസ്പോർട്ട് കമ്മീഷണറായ ബിജു പ്രഭാകറാണ് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.