കോഴിക്കോട്: വളവിലും തിരിവിലും ഒളിഞ്ഞും തെളിഞ്ഞും വാഹനയാത്രക്കാരെ പിടികൂടുന്ന ട്രാഫിക്ക് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മാരും സംഘവും ഇനി കൂടുതല്‍ ഉഷാറാകും.
മറ്റൊന്നും കൊണ്ടല്ല…ടാര്‍ജറ്റ് മുകളില്‍ നിന്നും നല്കികഴിഞ്ഞു. പ്രതിദിനം 25 കേസ് എങ്കിലും വേണമെന്നാണ് നിര്‍ദേശം. എകദേശം ഇപതോളം വാഹനങ്ങള്‍ നിയമലംഘകരെ പിടികൂടാന്‍ നഗരത്തില്‍ കറങ്ങി തിരിയുന്നുണ്ട്.
ഇനി മുഖത്ത് മാസ്കില്ലാത്തതിന്റെ പേരില്‍ കേസ് എടുക്കാനാവില്ലെന്നതിനാല് മറ്റ് നിയമലംഘനങ്ങളില്‍ പിടിമുറുക്കാനാണ് തീരുമാനം.
സീറ്റ് ബെല്റ്റിടാതിരിക്കല്, ഹെല്‍മറ്റില്ലാതെ യാത്രചെയ്യല്‍, യാത്രാ മധ്യേ ഫോണ്‍ ഉപയോഗം തുടങ്ങി എല്ലാ നിയമലംഘനങ്ങളും ഇനി കയ്യോടെ പൊക്കും.
ഇതിനായി നഗര വീഥികളില്‍ നിരീക്ഷണകണ്ണുകളുമായി പോലീസ് ഏമാന്മാരെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ട്രാഫിക്ക് നിയന്ത്രിക്കാൻ രണ്ട് അസി. കമ്മീഷണർ മാരാണ് നിലവിൽ ഉള്ളത്.