ബ്ലോക്കിലാകരുത് ഓണം; നിർദേശങ്ങളുമായി എംവിഡി

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എം​വി​ഡി. ബ്ലോ​ക്കി​ൽ നി​ർ​ബ​ന്ധ​മാ​യും ക്യൂ ​പാ​ലി​ക്ക​ണം. ബ്ലോ​ക്കി​ൽ കി​ട​ക്കു​മ്പോ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സൈ​ഡ് റോ​ഡി​ൽ നി​ന്നും റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ആ​രെ​ക്കി​ലും ഉ​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് വ​ഴി ന​ൽ​കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. കൂ​ടാ​തെ പ​ര​മാ​വ​ധി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​വി‍​ഡി നി​ർ​ദേ​ശി​ച്ചു.

എം​വി​ഡി നി​ർ​ദേ​ശ​ങ്ങ​ൾ

1 ബ്ലോ​ക്കി​ൽ നി​ർ​ബ​ന്ധ​മാ​യും ക്യൂ ​പാ​ലി​ക്കു​ക .
2 ബ്ലോ​ക്കി​ൽ കി​ട​ക്കു​മ്പോ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സൈ​ഡ് റോ​ഡി​ൽ നി​ന്നും റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ആ​രെ​ക്കി​ലും ഉ​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് വ​ഴി ന​ൽ​കു​ക . ഞാ​ൻ ബ്ലോ​ക്കി​ൽ അ​ല്ലെ എ​ല്ലാ​വ​രും കി​ട​ക്ക​ട്ടെ എ​ന്ന സ​ങ്കു​ചി​ത ചി​ന്ത ഒ​ഴി​വാ​ക്കു​ക .
3.ബ്ലോ​ക്കി​ൽ നി​ന്നും ഒ​രു വ​ണ്ടി​യെ​ങ്കി​ലും ഒ​ഴി​വാ​യാ​ൽ ത​നി​ക്ക് കു​റ​ച്ചു മു​ൻ​പേ പോ​കാ​ൻ സാ​ധി​ക്കും എ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കു​ക
4.പ​ര​മാ​വ​ധി പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.
5.പീ​ക്ക് ടൈ​മി​ൽ ഷോ​പ്പിം​ഗ് പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര മാ​റ്റി offpeak ടൈം ​തി​ര​ഞ്ഞെ​ടു​ക്കു​ക.
6.റോ​ഡി​ൽ അ​നാ​വ​ശ്യ പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക.
7 ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്കിം​ഗ് സ്പേ​സ് ല​ഭ്യ​മ​ല്ലെ​ങ്കി​ൽ മു​ന്നോ​ട്ട് പോ​യി റോ​ഡി​ൽ നി​ന്നും ഇ​റ​ക്കി പാ​ർ​ക്ക് ചെ​യ്തി​ട്ട് തി​രി​കെ ന​ട​ന്നു വ​രി​ക. റോ​ഡി​ൽ നി​ർ​ബ​ന്ധം ആ​യും പാ​ർ​ക്കിം​ഗ് പാ​ടി​ല്ല.

Related posts

Leave a Comment