തിരുവനന്തപുരം: തെരുവ് നായകള്‍ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ക്കു പ്രധാന കാരണം തെരുവ് നായകളാണ്. സംസ്ഥാനത്ത് തെരുവ് നായകള്‍ മൂലം നിരത്തുകളില്‍ കഴിഞ്ഞ ഒരു വർഷം 1,376 അപകടങ്ങള്‍ ഉണ്ടായതായും എംവിഡി പറയുന്നു.
ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്.
അതിനാല്‍ ഒരു അടിയന്തരഘട്ടത്തില്‍ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പാകത്തില്‍ ഉള്ള തയാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികര്‍ വാഹനം കൈകാര്യം ചെയ്യേണ്ടത്.
ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. ഇത്തരം റോഡുകളില്‍ മുന്നില്‍ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുന്‍വിധിയോടെ വാഹനം ഓടിക്കുവാന്‍ ശ്രദ്ധിക്കണമെന്നും എംവിഡി മുന്നറിയിപ്പ് നല്കുന്നു.