ഇരുചക്ര വാഹനത്തിലാണോ, സാരിയും മുണ്ടും ധരിക്കുന്പോൾ ശ്രദ്ധിക്കുക; മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ സാ​രി​യും മു​ണ്ടും ധ​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. മു​ണ്ട്, ഷ​ർ​ട്ട്, സാ​രി, ചു​രി​ദാ​ർ, ഷോ​ളു​ക​ൾ, വി​ശേ​ഷ​വി​ശ്വാ​സ​വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ഞ്ഞ​വ​സ്ത്ര​ങ്ങ​ൾ ശ​രീ​ര​ത്തോ​ട് ഇ​റു​കി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ക്കാ​ൻ ഓ​രോ യാ​ത്ര​യി​ലും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

വ​സ്ത്ര​ധാ​ര​ണ​പി​ശ​കു​ക​ളും ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. പി​ന്നി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ൾ വ​സ്ത്ര​ഭാ​ഗ​ങ്ങ​ൾ ട​യ​റു​ക​ളി​ൽ കു​ടു​ങ്ങാ​തി​രി​ക്കാ​നു​ള്ള സു​ര​ക്ഷാ ക​വ​ച​മാ​ണ് സാ​രീ​ഗാ​ർ​ഡ്. സാ​രി ഗാ​ർ​ഡ്, മ​ഡ് ഗാ​ർ​ഡ്,എ​ക്സ്ഹോ​സ്റ്റ് ഹീ​റ്റ് ഡാ​ർ​ഡ് , ഹാ​ൻ​ഡ് ഗാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി സു​ര​ക്ഷാ​ക​വ​ച​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​ന്‍റെ ബോ​ഡി ഗാ​ർ​ഡ് ആ​യി ഒ​ന്നു​മി​ല്ല എ​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ വ​സ്ത്ര​ധാ​ര​ണ​ത്തി​ലും യാ​ത്രാ​സു​ര​ക്ഷ പ​രി​ഗ​ണി​ക്കു​ക ത​ന്നെ വേ​ണം.

ചൂ​ട്, കാ​റ്റ്, പൊ​ടി പു​ക, വെ​യി​ൽ, മ​ഴ, മ​ഞ്ഞ് തു​ട​ങ്ങി​യ വി​വി​ധ പ്ര​തി​കൂ​ലാ​വ​സ്ഥ​ക​ളെ പ്ര​തി​രോ​ധി​ക്കാ​നും സ​ങ്കീ​ർ​ണ്ണ സാ​ങ്കേ​തി​ക,ഡ്രൈ​വിം​ഗ് വെ​ല്ലു​വി​ളി​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​നാ​വും വി​ധ​ത്തി​ലു​മാ​വ​ണം വ​സ്ത്ര​ധാ​ര​ണ​മെ​ന്ന് കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ​സ്ത്ര​ധാ​ര​ണം ഒ​രു സ്വ​കാ​ര്യ​വൈ​കാ​രി​ക​വി​ഷ​യ​മാ​ണെ​ങ്കി​ലും ജീ​വ​ന്മ​ര​ണാ​വ​സ്ഥ​ക​ൾ​ക്കി​ട​യി​ലെ ഏ​ക ക​ച്ചി​ത്തു​രു​മ്പ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ മാ​ത്ര​മാ​ണ്. സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഒ​രി​ക്ക​ലും സു​ഖ​ദാ​യ​ക​ങ്ങ​ളോ സൗ​ക​ര്യ​പ്ര​ദ​ങ്ങ​ളോ വി​ശ്വാ​സ​പ്ര​മാ​ണാ​നു​സാ​രി​യോ ആ​യി​രി​ക്കു​ക​യു​മി​ല്ല’- കേ​ര​ള മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment