വൈക്കം: മോട്ടോർ വെഹിക്കിൾ അധികൃതർ വാഹനപരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്താൻ തുനിഞ്ഞതു തർക്കത്തിനിടയാക്കി.
വൈക്കം വല്ലകം വളവിൽ കോട്ടയത്തുനിന്നെത്തിയ മോട്ടോർ വെഹിക്കിൾ സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് യുവാവുമായി തർക്കമുണ്ടായത്. സംഭവമറിഞ്ഞു പോലിസും സ്ഥലത്തെത്തി.
പ്രദേശവാസികൾ തടിച്ചുകൂടിയതോടെ ഏതാനും മിനിറ്റുകൾ തർക്കം തുടർന്നു. കോടതി ഉത്തരവിനെ ത്തുടർന്ന് ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ ചിത്രമെടുത്തു നോട്ടീസ് അയയ്ക്കണമെന്ന നിർദേശമുള്ളതിനാലാണ് ഫോട്ടോയെടുക്കാൻ ശ്രമിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം.
പിന്നീടു പൊതുപ്രവർത്തകരും മോട്ടോർ വാഹനവകുപ്പ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നു പ്രശ്നം രമ്യമായി പരിഹരിച്ചു.