‘ഒ​രു കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​യും സി​പി​എം അം​ഗീ​ക​രി​ക്കി​ല്ല, മു​ന്‍​പും അ​നു​വ​ദി​ച്ചി​ല്ല, ഇ​നി​യും അ​നു​വ​ദി​ക്കി​ല്ല’: മു​ന​മ്പ​ത്ത് വ​ര്‍​ഗീ​യ ധ്രൂ​വീ​ക​ര​ണ​ത്തി​ന് ബി​ജെ​പി ശ്ര​മം; എം. ​വി. ഗോ​വി​ന്ദ​ൻ

പാ​ല​ക്കാ​ട്: മു​ന​മ്പ​ത്ത് ബി.​ജെ.​പി വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രേ സ​മ​രം ന​ട​ത്തി​യ​വ​രാ​ണ് ക​മ്മ്യൂ​ണി​സ്റ്റു​കാ​ര്‍.​ഒ​രു കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​യും സി​പി​എം അ​നു​വ​ദി​ച്ച ച​രി​ത്ര​മി​ല്ല. സു​രേ​ഷ് ഗോ​പി എ​ന്തൊ​ക്ക​യോ പ​റ​യു​ക​യാ​ണ്. അ​തി​നൊ​ന്നും മ​റു​പ​ടി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

‘ഒ​രു കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​യും സി​പി​എം അം​ഗീ​ക​രി​ക്കി​ല്ല. മു​ന്‍​പും അ​നു​വ​ദി​ച്ചി​ല്ല, ഇ​നി​യും അ​നു​വ​ദി​ക്കി​ല്ല. ഇ​ടു​ത​പ​ക്ഷ​മാ​ണ് കേ​ര​ള​ത്തെ ഇ​ങ്ങ​നെ വ​ള​ര്‍​ത്തി​യെ​ടു​ത്ത​ത്. മു​ന​മ്പം അ​ല്ല, കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യാ​യാ​ലും ഭൂ​മി​യി​ല്‍ നി​ന്ന് ആ​രെ​യും ഒ​ഴി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്‌​ന​മി​ല്ല. കോ​ട​തി​യു​ള്‍​പ്പ​ടെ​യു​ള​ള സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. അ​തൊ​ക്കെ സ​ര്‍​ക്കാ​ര്‍ പ​രി​ഹ​രി​ച്ച് ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും’.

‘കൈ​വ​ശ​ക്കാ​ര്‍​ക്കും കു​ടി​കി​ട​പ്പു​കാ​ര്‍​ക്കും കൃ​ഷി​ക്കാ​ര്‍​ക്കും വേ​ണ്ടി​യും നി​ല​കൊ​ണ്ട​തി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് അ​ധു​നി​ക കേ​ര​ളം. അ​ല്ലാ​തെ ഇ​വ​ര്‍ കു​റ​ച്ചാ​ളു​ക​ള്‍ ന​ട​ത്തി​യ​തു​കൊ​ണ്ട് ഉ​ണ്ടാ​യ​ത​ല്ല കേ​ര​ളം ഇ​ങ്ങ​നെ​യാ​യ​ത്. 1957ല്‍ ​ഇ​എം​എ​സ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ആ​ണ് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​രു​തെ​ന്ന ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കി​യ​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ധാ​ര​ണ​മ​നു​ഷ്യ​ര്‍​ക്ക് നി​ല്‍​ക്കാ​ന്‍ ഇ​ട​മാ​യ​ത്. അ​തി​ന് പി​ന്നി​ല്‍ വ​ലി​യ ച​രി​ത്ര​മു​ണ്ട്. കു​റ​ച്ച് ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് ഇ​പ്പോ​ള്‍ ത​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് വ​രു​ത്തി​തീ​ര്‍​ക്കാ​നാ​ണ് ശ്ര​മം. ശ​ക്ത​മാ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്’- എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

 

Related posts

Leave a Comment