തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രത്തിൽ മതേതര സർക്കാർ അധികാരത്തിൽ വരും.
സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം നേടും. നരേന്ദ്രമോദിക്ക് വർഗീയഭ്രാന്താണ്. മോദി പച്ചയായ വർഗീയത പറയുകയാണ്. സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല.
ബിജെപിയെ ശക്തമായി എതിർക്കുകയും നേരിടുകയും ചെയ്യുന്നത് എൽഡിഎഫാണെന്നും എം. വി. ഗോവിന്ദ്രൻ പറഞ്ഞു. എകെജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.