തിരുവനന്തപുരം: പി. വി. അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് എിഡിജിപി എം. ആർ. അജിത് കുമാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകി. എന്നാൽ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനൊരുങ്ങുകയാണ് ഡിജിപി.
അൻവറിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.കോട്ടയത്തു നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിജിപിയും എഡിജിപി അജിത് കുമാറും പങ്കെടുക്കുന്നുണ്ട്.