കണ്ണൂർ: നേതാക്കളുടെ മക്കൾ തെറ്റു ചെയ്താൽ പാർട്ടി സംരക്ഷിക്കുകയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയംഗം പി.ജയരാജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റുകൾ ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിനു മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ.
ഇനി ആരുടെയും മക്കൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നുമാണ് പി.ജയരാജൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
അതിനെ പിന്തുണയ്ക്കുകയായിരുന്നു എ.വി.ജയരാജൻ. തെറ്റ് ചെയ്താല്‍ മക്കളാണ് എന്ന പരിഗണനയുണ്ടാകില്ല. ഇക്കാര്യത്തിൽ പാർട്ടി നേതാവായിരുന്ന സി.എച്ച് കണാരനാണ് മാതൃക.
പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് സി.എച്ച്.കണാരെന്നും എം.വി.ജയരാജൻ പറഞ്ഞു.