ഒരു സിഎഫ്എൽ ബൾബിനെ കേന്ദ്രമാക്കി മലയാളത്തിൽ ഇതുവരെ അവതരിപ്പി ക്കാത്ത വ്യത്യസ്തമായ ഒരു ഹൊറർ ഫിലിം ചിത്രീകരണം പൂർത്തിയായി തിയറ്ററിലെത്തുന്നു. ലോകത്ത് ആദ്യമാണ് ഒരു ബൾബിനെ കേന്ദ്രമാക്കി ഒരു ഹൊറർ സിനിമ ചിത്രീകരിക്കുന്നത്. മൈഥിലി വീണ്ടും വരുന്നു എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തമിഴ്നാട്, ഗോവ, കേരളം എന്നിവിടങ്ങളിലായി പൂർത്തിയായി.
ആലുംമൂട്ടിൽ ഫിലിംസ് ഇന്റർനാഷണലിനുവേണ്ടി രാജീവ് മാത്യു നിർമ്മിക്കുന്ന ഈ ചിത്രം സാബു വർഗീസ് കഥ എഴുതി സംവിധാനം ചെയ്യുന്നു. ചിത്രം ജൂലൈ ആദ്യം തിയറ്ററിലെത്തും തീയവൻ, കനവു കാതലൻ, നീയേൻ കാതലി’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉദയ് ആണ് ഈ ചിത്രത്തിലെ നായകൻ. നിരവധി മലയാള തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശിവാനിയാണ് നായിക.
ഐ. എം. വിജയൻ, സന്താനം, കിരണ്‍രാജ് എന്നീ പ്രമുഖ നടന്മാരും പ്രധാനവേഷത്തിലെത്തുന്നു.ആലുംമൂട്ടിൽ ഫിലിംസ് ഇന്റർനാഷ്ണലിനുവേണ്ടി രാജീവ് മാത്യു നിർമിക്കുന്ന മൈഥിലി വീണ്ടും വരുന്നു ഉടുന്പൻ പേട്ട, കാന്തല്ലൂർ, മറയൂർ, കൊച്ചി, ഗോവ, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം കഴിഞ്ഞു. കഥ, സംവിധാനം – സാബു വർഗീസ്, തിരക്കഥ,സംഭാഷണം – സുരുജി നായർ, ക്യാമറ – രാജു ആർ. അന്പാടി, ഗാനങ്ങൾ – റഫീക്ക് അഹമ്മദ്, സംഗീതം – നിശാന്ത് തപസ്യ, എഡിറ്റർ – രഞ്ജിത്ത് ടച്ച് റിവർ, പ്രൊഡക്ഷൻ കണ്ട്രോളർ – ബൈജു പറവൂർ, അസോസിയേറ്റ് ഡറക്ടർ – പാണ്ഡ്യൻ, അസിസ്റ്റന്റ് ഡയറക്ടർ – വിമൽ, സ്റ്റിൽ – പരമേശ്വരൻനന്പൂതിരി, പി.ആർ.ഒ – അയ്മനം സാജൻ. വിതരണം – ആലുംമൂട്ടിൽ ഫിലിംസ്.
ഉദയ്, ഐ.എം. വിജയൻ കിരണ്‍ രാജ്, സന്താനം, ശിവാനി, അപർണ്ണ, പ്രിയങ്ക, രമാദേവി, സംഗീതാ ബാലൻ എന്നിവർ അഭിനയിക്കുന്നു. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം ജൂലൈ ആദ്യം തിയറ്ററിലെത്തും.
-അയ്മനം സാജൻ