ആ യുവനടി താനല്ല! നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടുമില്ല; ഓരോ ദിവസവും അപവാദ പ്രചരണത്തിന് ഇരയാകുന്നു, തനിക്കും ഒരു കുടുംബമുണ്ട്: പ്രതികരണവുമായി നടി മൈഥിലി

77582_1499170401കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് നടി മൈഥിലി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കാമുകിയുമായി നടിക്ക് ബന്ധമുണ്ടെന്നും ഇതേ തുടര്‍ന്ന് താരത്തെ ചോദ്യം ചെയ്യുമെന്നുമുള്ള വിധത്തില്‍ സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി നടി രംഗത്തെത്തിയത്. ഓരോ ദിവസവും അപവാദ പ്രചരണത്തിന് താന്‍ ഇരയാകുകയാണെന്ന് നടി പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീയെ ശാരീരികമായി ആക്രമിക്കുന്നത് പോലുള്ള പീഡനം തന്നെയാണ് അപവാദ പ്രചരണവുമെന്നും മൈഥിലി കുറ്റപ്പെടുത്തി. ഒരോ ദിവസവും ഇതിന് ഇരയാവുകയാണെന്നും തനിക്കും ഒരു കുടുംബമുണ്ടെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനിയുടെ കാമുകിയുമായി ബന്ധമുള്ള യുവനടിയെ ചോദ്യം ചെയ്യുമെന്ന വിധത്തിലാണ് പോലീസ് സൂചന നല്‍കിയിരുന്നത്. ഇത് മൈഥിലിയാണെന്ന വിധത്തില്‍ വാര്‍ത്തകളും പിന്നാലെയെത്തി. ഇതോടെയാണ് നടി വിഷയത്തില്‍ പ്രതികരിച്ചത് രംഗത്തെത്തിയത്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ക്വട്ടേഷന്‍ വന്നത് ഒരു യുവനടി വഴിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. ചില കണ്ണികളിലൂടെ കൈമാറി ഈ നടി വഴിയാണ് പ്രമുഖ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ പള്‍സര്‍ സുനിക്ക് എത്തിയെന്നാണ് ഇവര്‍ക്ക് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്ത നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ ശേഷിക്കുന്ന ഭാഗം മലയാള സിനിമയിലെ ഈ യുവനടിയുടെ പക്കലുണ്ടെന്നും ഇവര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ നടിയുടെ പേര് സംബന്ധിച്ച് ഇതുവരെ ഒരു സൂചനപോലും പോലീസ് പുറത്തുവിട്ടിട്ടിരുന്നില്ല. തുടര്‍ന്ന്, ഈ ആരോപണങ്ങള്‍ നേരിട്ട നടി മൈഥിലിയാണെന്നും ഇവരെ വീട്ടിലെത്തി ചോദ്യം ചെയ്തെന്നുമുള്ള തരത്തില്‍ വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. പിന്നീടാണ് സംഭവത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്. അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റിന് ഡിജിപിയുടെ അനുമതി നല്‍കിയെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ദിലീപ്, കാവ്യ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിനാണ് പോലീസ് മേധാവി അനുമതി നല്‍കിയത്, പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്താന്‍ വൈകിയതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വൈകുന്നത്, ഇതുമായി ബന്ധപ്പെട്ട് വൈകിട്ട് പോലീസിന്റെ ഉന്നലതല യോഗവും ചേരുന്നുണ്ട് എന്നിങ്ങനെയായിരുന്നു ആ വാര്‍ത്തകള്‍. നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയത് റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടു നടന്ന ചില തര്‍ക്കങ്ങളാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആക്രമണത്തിനിരയായ നടിയേയും ദീലിപടക്കമുള്ളവര്‍ നടത്തിയ പല വസ്തുകച്ചവടങ്ങളെപ്പറ്റിയും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സൗഹൃദത്തിലായിരുന്ന കാലത്ത് ഇരുവരും ചേര്‍ന്നു നടത്തിയ പല കച്ചവടങ്ങളിലും ഈ നടി ബിനാമിയായിരുന്നു. ശത്രുതയിലാപ്പോള്‍ പലതും തിരികെ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ശേഷം രംഗങ്ങള്‍ വീഡിയേയില്‍ പകര്‍ത്തി എല്ലാം തിരികെ വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം തകര്‍ക്കാന്‍ വേണ്ടിയാണ് നടി പരാതിയുമായി മുന്നോട്ടു പോയത്. നടിയുടെ ഈ നീക്കമാണ് വിവാദങ്ങളിലേക്കും ഇപ്പോള്‍ വലിയ അറസ്റ്റിലേക്കും നീങ്ങുന്നതിനു പിന്നിലെന്നുമുള്ള രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

Related posts